മണിമല . അയൽവാസിയെ ആക്രമിച്ച കേസിൽ വാഴൂർ ഈസ്റ്റ് ശ്രീവിശാഖ് വീട്ടിൽ ശരത് കുമാർ ടി ആർ (31) നെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വാഴൂർ ചെങ്കല്ലേപള്ളി ഭാഗത്തുള്ള കുര്യൻ ജോയ് എന്നയാളെയാണ് ആക്രമിച്ചത്. ശരത്ത് തന്റെ വീടിന്റെ മതിൽ റോഡിലേക്ക് ഇറങ്ങിയ നിലയിൽ കോൺക്രീറ്റ് ചെയ്തതിനെതിരെ കുര്യൻ ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ് എച്ച് ഒ ഷാജിമോൻ ബി, എസ് ഐ അനിൽകുമാർ, റോബി, സി പി ഒമാരായ രാഹുൽ, അജിത്ത്, സുനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |