വൈക്കം . വെള്ളൂർ ജംഗ്ഷനിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. തെക്കുംതറമ്യാലിൽ ഷാജഹാന്റെ പഴക്കടയിൽ നിന്ന് എണ്ണായിരം രൂപ മോഷണം പോയി. സമീപത്തെ വ്യാപാരസ്ഥാപനമായ കോലാറ്റുവൈപ്പേൽ ലാലിന്റെ സ്റ്റേഷനറി ഷോപ്പ് കുത്തിത്തുറന്ന് ആയിരം രൂപയും കവർന്നു. കടകളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. രാവിലെ കട തുറക്കാനെത്തിയ ഷാജഹാനാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. സമീപത്തെ മറ്റൊരു കടയായ ഏഴത്തറയിൽ അഷറഫിന്റെ ഉടമസ്ഥതയിലുള്ള അമൃത സ്റ്റോഴ്‌സും കുത്തിത്തുറന്ന നിലയിലായിരുന്നു. വെള്ളൂർ ഹോളി ഫാമിലി പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറക്കാൻ മോഷ്ടാക്കൾ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. വെള്ളൂർ പൊലീസ് സ്ഥലത്തെത്തി കടകളിലെയും സമീപത്തെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |