കോട്ടയം . ജില്ലയിൽ കുഷ്ഠ രോഗികളുടെ എണ്ണം കൂടുന്നതിനെ തുടർന്ന് ആരോഗ്യ വിഭാഗം സംഘടിപ്പിക്കുന്ന രോഗനിർണയത്തിനുള്ള ഭവന സന്ദർശന യജ്ഞത്തിന്റെ 'അശ്വമേധം" അഞ്ചാംഘട്ടം 18 മുതൽ 31 വരെ നടക്കും. 2021-22ൽ ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഒമ്പത് മാസത്തിനിടെ 18 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാത്തവരെ കണ്ടെത്തി ചികിത്സിക്കുകയാണ് ലക്ഷ്യം. ജില്ലയിലെ അഞ്ചരലക്ഷത്തിലധികം വീടുകൾ ആശാ പ്രവർത്തകരും വോളണ്ടിയർമാരും സന്ദർശിക്കും. തുടർന്ന് ത്വക്ക് പരിശോധിച്ചു രോഗലക്ഷണം സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് റഫർ ചെയ്യും. പുരുഷ, സ്ത്രീ വോളണ്ടിയർമാരടങ്ങുന്ന സംഘം 14 ദിവസം കൊണ്ട് 200 വീട് സന്ദർശിക്കും. ഇതിനായി 5000 പേർക്ക് പരിശീലനം നൽകി.
എല്ലാവരിലും രോഗം പകർന്നത്.
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അടുത്തു നിന്ന് ശ്വസിക്കുന്നതിലൂടെയാണ് കുഷ്ഠരോഗം പകരുന്നത്. തൊലിപ്പുറത്തെ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കട്ടികൂടിയ തിളക്കമുള്ള ചർമ്മം, വേദനയില്ലാത്ത വ്രണം, കൈകാലുകളിൽ മരവിപ്പ്, വൈകല്യം, കണ്ണടക്കാനുള്ള പ്രയാസം തുടങ്ങിയവ ലക്ഷണങ്ങളായേക്കാം.
ആരംഭദശയിൽ ചികിത്സിക്കാം.
തുടക്കത്തിൽ ചികിത്സിച്ചാൽ വൈകല്യം പൂർണമായും തടയാം. വൈകല്യങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമാണ്.
ചികിത്സയിലൂടെ രോഗിയുടെ ശരീരത്തിലെ 90 ശതമാനം ബാക്ടീരിയയും നശിക്കുന്നതിനാൽ മറ്റുള്ളവരിലേക്ക് പകരുന്നത് പൂർണമായും തടയാം. ആറു മുതൽ 12 മാസം വരെയുള്ള കൃത്യമായ ചികിത്സയിലൂടെ പൂർണ രോഗമുക്തി നേടാം. ചികിത്സ വൈകുന്നത് അംഗവൈകല്യത്തിനും രോഗം സമൂഹത്തിൽ പടരാനും ഇടയാക്കും.
ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ പറയുന്നു.
കുഷ്ഠരോഗത്തിന് എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യചികിത്സ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |