പാലാ . മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നവീകരിച്ച കരൂർ ചെക്കുഡാമിന്റെ ഷട്ടറുകൾ ഇന്ന് അടയ്ക്കും. ഫൈബർ പലകകൾ ഉപയോഗിച്ചാണ് വെള്ളം തടഞ്ഞുനിർത്തുന്നത്. 25 ലക്ഷം രൂപ ഉപയോഗിച്ചാണ് വർഷങ്ങൾ പഴക്കമുള്ള ചെക്കുഡാം നവീകരിച്ചത്. അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ് ചെക്കുഡാം. പ്രധാനമായും മൂന്നു കുടിവെള്ള പദ്ധതികളാണ് ഇതിനെ ആശ്രയിച്ചുള്ളത്. കരൂർ ജലനിധി പദ്ധതി, കാഞ്ഞിരത്തുംപാറ ഗംഗ കുടിവെള്ള പദ്ധതി, പാലാ നഗരസഭയിലെ കാനാട്ടുപാറ കുടിവെള്ള പദ്ധതി എന്നിവയ്ക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നത് ഈ ചെക്കുഡാമിൽ നിന്നാണ്. വേനൽ കടുത്തതോടെ ളാലം തോട് വറ്റിത്തുടങ്ങിയിരുന്നു. നീരൊഴുക്ക് തീരുന്നതിനു മുമ്പ് ചെക്കുഡാം അടച്ചില്ലെങ്കിൽ ജലലഭ്യത കുറുയുമെന്ന് നാട്ടുകാർ ആശങ്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |