കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സേചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാട്ടകം കോളേജും സംയുക്തമായി 21ന് കോളേജിൽ ദിശ 2023 എന്ന പേരിൽ തൊഴിൽമേള നടത്തുന്നു. മേളയ്ക്ക് മുന്നോടിയായുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ 17 ന് കാഞ്ഞിരപ്പള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. 18 - 35 വയസ് പ്രായപരിധിയിൽ കുറഞ്ഞത് പ്ലസ് ടു മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർ പേര്, വിദ്യാഭ്യാസയോഗ്യത, സ്ഥലം എന്നീ വിവരങ്ങൾ 7356754522 എന്ന നമ്പറിൽ വാട്സ് ആപ്പ് ചെയ്യണം. ഫോൺ: 04812563451, 2565452.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |