കോട്ടയം: വ്യവസായ - വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ്, 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കും. ഫെബ്രുവരി 6 മുതൽ 17 വരെ കളമശേരിയിലെ കിഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ് ആൻഡ് പ്രമോഷൻ, സർക്കാർ സ്‌കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ് ലോണുകൾ, എച്ച്.ആർ മാനേജ്‌മെന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫീസ്: 5900 രൂപ. താത്പര്യമുള്ളവർ www.kied.info എന്ന വെബ്സൈറ്റിൽ 28നകം സമർപ്പിക്കണം. ർഫോൺ: 0484 2532890, 7012376994.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |