കോട്ടയം . മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ പാറപ്പള്ളി ലക്ഷം വീട് കോളനി റോഡിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവഹിച്ചു. 59 വർഷമായി നടപ്പുവഴി മാത്രമായിരുന്നു ഒന്നാം വാർഡിലുള്ള ഈ കോളനിയലേക്കുണ്ടായിരുന്നത്. കോളനിയിൽ 29 വീടുകളാണ് ഉള്ളത്. എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് വഴി വീതി കൂട്ടി റോഡ് നിർമ്മിക്കുന്നത്. ഓരോ വീടിന് മുൻവശം വരെയും വാഹനങ്ങൾ എത്തുന്ന രീതിയിലാണ് റോഡിന്റെ നിർമ്മാണം. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാലാ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പൂവേലി, ഗ്രാമപഞ്ചായത്തംഗം ഇന്ദു പ്രകാശ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |