SignIn
Kerala Kaumudi Online
Friday, 19 April 2024 10.12 AM IST

കെ.വി.ബിന്ദു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശുഭേഷ് സുധാകരൻ വൈസ് പ്രസിഡന്റ്

bindhu

കോട്ടയം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ കെ.വി.ബിന്ദുവും, വൈസ് പ്രസിഡന്റായി സി.പി.ഐയിലെ അഡ്വ. ശുഭേഷ് സുധാകരനും തിരഞ്ഞെടുക്കപ്പെട്ടു. ബിന്ദുവിന് 14 വോട്ടും കോൺഗ്രസിലെ രാധാ വി.നായർക്ക് ഏഴ് വോട്ടും ലഭിച്ചു. 22 അംഗങ്ങളിൽ 21 പേർ വോട്ട് രേഖപ്പെടുത്തി. വർഷങ്ങൾക്ക് ശേഷമാണ് സി.പിഎമ്മിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നിയങ്കത്തിൽ കുമരകം ഡിവിഷനിൽ നിന്നാണ് ബിന്ദു ജയിച്ചത്. കുമരകം പഞ്ചായത്ത്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സെക്രട്ടറി ജോജി കൂട്ടുമ്മേലാണ് ഭർത്താവ്. എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശുഭേഷ് സുധാകരൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ശുഭേഷിന് 14 വോട്ടും, കേരളകോൺഗ്രസിലെ ജോസ്‌മോൻ മുണ്ടയ്ക്കലിന് ആറു വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി. എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് ശുഭേഷ്. നേരത്തെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. എൽ.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് എമ്മിനും , തുടർന്ന് രണ്ടു വർഷം സി.പി.എമ്മിനും, അവസാന വർഷം സിപിഐയ്ക്കുമാണ് പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റു സ്ഥാനം ആദ്യ രണ്ടു വർഷം സിപിഎമ്മിനായിരുന്നു. തുടർന്ന് ഒരു വർഷം സിപിഐയും, അവസാന രണ്ടു വർഷം കേരള കോൺഗ്രസ് എമ്മും പങ്കിടും. ജില്ലാ കളക്ടർ പി കെ ജയശ്രീ വരണാധികാരിയായിരുന്നു. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് ചുതലയേറ്റു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.