കോട്ടയം . ശിശുക്ഷേമ സമിതി ഗ്രാന്റ് ലഭിക്കുന്ന ജില്ലയിലെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളുടെയും (ക്രഷ്) ഫിറ്റ്‌നസ് പരിശോധിക്കും. കളക്ടറേറ്റിൽ നടന്ന ജില്ലാ ശിശുക്ഷേമ സമിതി യോഗത്തിലാണ് തീരുമാനം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ക്രഷുകളുടെ ഫിറ്റ്‌നസ് പരിശോധിക്കുക. സമിതിയുടെ പൊതുയോഗം ഫെബ്രുവരി 17 ന് ചേരും. സമിതി സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രഷുകളിൽ പരിശോധന നടത്തിയതായും നിലവിൽ 10 ക്രഷുകളാണ് പ്രവർത്തിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു. ഗ്രാന്റിൽ സർക്കാർ വർദ്ധിപ്പിച്ച തുകയായ 1.65 ലക്ഷം രൂപ 11 ക്രഷുകൾക്കായി ഉടൻ വിതരണം ചെയ്യും. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഡിസംബർ വരെയുള്ള തുകയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |