ബാലുശ്ശേരി: ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ വായനശാല ആൻഡ് ഗ്രന്ഥാലയം, തട്ടാന്റെ പുറായിൽ സംഘടിപ്പിച്ച കോൽക്കളി പരിശീലന പരിപാടിയുടെ സമാപിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ ജോ : സെക്രട്ടറി കെ.പി.സഹീർ ഉദ്ഘാടനം ചെയ്തു. പരിപാടി , പ്രദർശനം, കോൽക്കളി കലാകാരൻമാരെ ആദരിക്കൽ എന്നിവ നടന്നു
നവോദയ ബാലകൃഷ്ണൻ മുഖ്യാതിഥിയായി . മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.ബാലൻ നായർ, പി.കെ.മുരളി, വി.പി.ഏലിയാസ് , കെ.ബാബു എന്നിവർ പ്രസംഗിച്ചു. എം. ഷാജു അദ്ധ്യക്ഷത വഹിച്ചു. ടി.വിനോദ് കുമാർ സ്വാഗതവും പി.കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
തുടർന്ന് കോൽക്കളി പ്രദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |