SignIn
Kerala Kaumudi Online
Thursday, 19 September 2024 5.25 AM IST

മുഖം തെളിയാതെ വ്യാപാരികൾ

Increase Font Size Decrease Font Size Print Page
4
വ്യാപാരികൾ

കോഴിക്കോട്: ആദായ നികുതി സ്ലാബ് ഉയർത്തിയതുൾപ്പെടെ വ്യവസായികളും വ്യാപാരികളും പൊതുവെ സ്വാഗതം ചെയ്ത കേന്ദ്ര ബ‌ഡ്ജറ്റിന് പിന്നാലെ വന്ന സംസ്ഥാന ബഡ്ജറ്റിൽ തെളിഞ്ഞത് നിരാശമാത്രം. വ്യാപാരി വ്യവസായി ഏകോപന സമിതി രൂക്ഷമായാണ് സംസ്ഥാന ബഡ്ജറ്റിനോട് പ്രതികരിച്ചത്. മലബാർ ചേംബർ ഒഫ് കൊമേഴ്സും കാലിക്കറ്റ് ചേംബറും മലബാർ ഡെവലപ്മെന്റ് കൗൺസിലും നിരാശ പ്രകടമാക്കി. ഇന്ധന വില വർദ്ധന പരക്കെ പ്രതിഷേധത്തിനിടയാക്കി.

@ നിരാശപ്പെടുത്തി: മലബാർ ചേംബർ

സംസ്ഥാന ബഡ്ജറ്റ് തീർത്തും നിരാശപ്പെടുത്തിയെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് വിലയിരുത്തി.
സാമൂഹ്യ ക്ഷേമത്തിനായി തുക കണ്ടെത്താൻ പെട്രോൾ ഡീസൽ എന്നിവയ്ക്ക് രണ്ട് രൂപ വിലവർദ്ധിപ്പിച്ചത് വിലക്കയറ്റത്തിന് ഇടയാക്കും. അതുവഴി സാധാരണക്കാരുടെ ജീവിതം ദുരിതത്തിലേക്ക് നയിക്കുമെന്ന് ചേംബർ പ്രസിഡന്റ് എം.എ.മെഹബൂബ് പറഞ്ഞു. ഫ്ലാറ്റുകൾക്ക് 5ശതമാനത്തിൽ നിന്ന് ഏഴായി സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകും. രണ്ടാമത്തെ കെട്ടിടത്തിന് അധിക ബിൽഡിംഗ് ടാക്‌സ് വാങ്ങുന്നത് പ്രവാസികളുടെയും മറ്റും കേരളത്തിലുള്ള നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും.

@ ആശാവഹമല്ല : കാലിക്കറ്റ് ചേംബർ

സംസ്ഥാന ബഡ്ജറ്റ് ആശാവഹമല്ലന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വിലയിരുത്തി.
നികുതികൾ കൂട്ടിയതിനോടൊപ്പം പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏർപ്പെടുത്തിയത് സാധാരണ ജീവിതം ബുദ്ധിമുട്ടിലാക്കും. ഭൂമിയുടെ ന്യായവില 20 ശതമാനം വർദ്ധിപ്പിച്ചത് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ റിയൽ എസ്റ്റേറ്റ് മേഖല തകരാൻ ഇടയാക്കും.വിലവർദ്ധനവ് തടയുന്നതിനായി 2020 കോടി മാറ്റിവച്ചതും മെഡിക്കൽ കോളേജ് നവീകരത്തിനായി 2800 കോടി മാറ്റിവച്ചതുംസ്വാഗതാർഹമാണ്. ചേംബർ ഹാളിൽ നടന്ന അവലോകനയോഗത്തിൽ ചേംബർ പ്രസിഡന്റ് റാഫി പി ദേവസി, എ. പി.അബ്ദുള്ളകുട്ടി, എം.മുസമ്മിൽ , സുബൈർ കൊളക്കാടൻ , ടി .പി.അഹമ്മദ് കോയ,​ രാജേഷ് കുഞ്ഞപ്പൻ , എൻ. കെ.നാസർ ,ബോബിഷ് കുന്നത്ത് എന്നിവർ പങ്കെടുത്തു.

@ ഇന്ധന സെസ് ഭാരമാവും: മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ.

പെട്രോൾ-ഡീസൽ വില വർദ്ധനയ്ക്കും കെട്ടിടനികുതി, ഭൂമിയുടെ ന്യായവില, വാഹനനികുതിയും സെസ്സും, വൈദ്യുതി തീരുവ, മുദ്രപത്ര വിലയും വർദ്ധിക്കുന്നത് സമസ്ത മേഖലകളെയും ദോഷകരമായി ബാധിക്കുമെന്ന് മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ. ബഡ്ജറ്റ് ചർച്ച വേളയിൽ പെട്രോൾ-ഡീസൽ സെസ് പിൻവലിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ വൈസ് പ്രസിഡന്റ് ജോയ് ജോസഫ് കെ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.