SignIn
Kerala Kaumudi Online
Friday, 26 April 2024 2.13 AM IST

നമ്പികുളം ഇക്കോ ടൂറിസം സഞ്ചാരികൾ കാത്തിരിക്കുന്നു ഉദ്ഘാടനത്തിനായി

1
നമ്പികുളം ഇക്കോ ടൂറിസം പദ്ധതി

കോഴിക്കോട്: വർഷം നാല് കഴിഞ്ഞിട്ടും കാറ്റുള്ളമല നമ്പികുളം ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം അനന്തമായി നീളുന്നു. മലയോര ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി 2018 ലാണ് കൂരാച്ചുണ്ട് നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്. എന്നാൽ പല കാരണങ്ങളാൽ പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. നാട്ടുകാർ സൗജന്യമായി വിട്ടുനൽകിയ 2.56 ഏക്കർ സ്ഥലത്താണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പ്രകൃതിയെ സംരക്ഷിച്ചുള്ള ഇക്കോ ടൂറിസവും സാഹസിക ടൂറിസവും സംയോജിപ്പിച്ചുള്ള വികസനമാണ‌് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സച്ചിൻ ദേവ് എം.എൽ.എയുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടന്നതോടെയാണ് പദ്ധതി ഉടനെ പൂർത്തീകരിക്കാൻ നടപടികൾ ആരംഭിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട റിവേഴ്സ് എസ്റ്റിമേറ്റിന് സർക്കാർ അനുമതി നൽകിയാൽ മാത്രമേ പ്രവൃത്തി പൂർണമായും നടക്കുകയുള്ളൂ. ഇതിനായി കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിംഗ് ലിമിറ്റഡ് (കെൽ) എസ്റ്റിമേറ്റ് തയ്യാറാക്കി ഡി.ടി.പി.സിയ്ക്ക് സമർപ്പിക്കാനൊരുങ്ങുകയാണ്.

വ്യൂപോയിന്റ‌്, മരത്തിനുചുറ്റുമുള്ള ഇരിപ്പിടങ്ങൾ, റെയിൻഷെൽട്ടർ, പാർക്കിംഗ് ഏരിയ, വാച്ച‌്ടവർ, സോളാർ ലൈറ്റിംഗ് , ബയോ ശുചിമുറി, ഹാൻഡ‌്റെയിൽ ഫെൻസിംഗ് എന്നിവയാണ് പദ്ധതി പ്രദേശത്ത് സജ്ജീകരിക്കുന്നത്. ഇതിൽ ശുചിമുറികൾ, ഇരിപ്പിടങ്ങൾ, പെയിന്റിംഗ് ടൈൽ, ഇന്റർ ലോക്ക് വിരിക്കൽ തുടങ്ങിയ പ്രവൃത്തി ഇനിയും പൂർത്തീകരിക്കാനുണ്ട്.

സഞ്ചാരികളെ കാത്ത്

കൂരാച്ചുണ്ട്, പനങ്ങാട് കോട്ടൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്നും 2100 അടി ഉയരത്തിലുള്ള നമ്പികുളം ഹിൽടോപ്പിലെത്തിയാൽ താഴ്‌വാരത്തിന്റെ അതി മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകും. കാപ്പാട‌് ബീച്ച‌്, വെള്ളിയാങ്കല്ല‌്, ധർമടം തുരുത്ത‌്, വയനാടൻ മലനിരകൾ, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗിയും ആസ്വദിക്കാനാവും. കേരള ഇലക്ട്രിക്കൽ ആൻഡ്‌ അലൈഡ് എൻജിനിയറിംഗ് ലിമിറ്റഡിനാണ് നിർമാണ ചുമതല.

'' നമ്പികുളം ഇക്കോ ടൂറിസം പദ്ധതിയുടെ 85 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ശര വേഗത്തിലാണ് നടക്കുന്നത്. നമ്പികുളത്തേക്കുള്ള റോഡ് വികസന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് നടത്തുന്നതിനുള്ള ചർച്ച നടന്നിരുന്നു എന്നാൽ അത് പ്രാവർത്ഥികമാകാത്ത സാഹചര്യത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി റോഡ് നവീകരിച്ചിട്ടുണ്ട്. മാത്രമല്ല നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രവൃത്തിയും വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. നമ്പികുളം ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ഉടൻ തന്നെ ഉണ്ടാകും''- സച്ചിൻ ദേവ്, എം.എൽ.എ ബാലുശ്ശേരി

'' കണയങ്കോട‌്﹣ കക്കയം﹣ വയലട ടൂറിസം മേഖലകൾ ചേർന്നുള്ള ബാലുശേരി ടൂറിസം കോറിഡോർ പദ്ധതി യാഥാർത്ഥ്യമാക്കാനായി ഒരു പാട് ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിൽ പലതും ഇപ്പോൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. നമ്പികുളം ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്നണ് പ്രതീക്ഷ''-പുരുഷൻ കടലുണ്ടി, മുൻ എം.എൽ.എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.