കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ഇനി സോളാർ വെളിച്ചത്തിൽ. ബ്ലോക്ക് പഞ്ചായത്ത് തനത് വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി സ്ഥാപിച്ച സോളാർപാനലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവഹിച്ചു. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോളാർ പാനലിന്റെ നിർമ്മാണ നിർവഹണം നടത്തിയത്. 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച സോളാർ പാനലിൽ നിന്നും 15 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ബ്ലോക്ക് പഞ്ചായത്തിന്റെ ആവശ്യങ്ങൾക്കായി എട്ടു കിലോവാട്ട് ഉപയോഗിച്ച ശേഷം ബാക്കിവരുന്ന 7 കിലോവാട്ട് വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകി വരുമാനമുണ്ടാക്കാൻ ബ്ലോക്ക് പഞ്ചായത്തിന് കഴിയുന്നതരത്തിലാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിയോലാൽ, അബൂബക്കർ, അരിയിൽ അലവി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |