കുന്ദമംഗലം: പയമ്പ്ര ഈസ്റ്റ് മേഖലയിലെ പട്ടികജാതി കോളനികളായ കോരമംഗലത്ത്,കുഴിമ്പുറത്ത് കോളനിയിലും - ഒഴാംപൊയിൽ കോളനിയിലെ ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുടിവെള്ളം എത്തിക്കുന്നതിനുള്ള സത്വര നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പൊയിൽതാഴം യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിപിൻ.പി.എസ് അദ്ധ്യക്ഷത വഹിച്ചു. പ്രത്യുഷ് ഒതയോത്ത്, പി.കെ.ജയകൃഷ്ണൻ, കെ സി.ഭാസ്ക്കരൻ, ഗ്രാമ പഞ്ചായത്തംഗം പി.ശശികല, അജേഷ് പൊയിൽതാഴം, എ.പി.റസാഖ്, യു.സി.രാജേഷ്, അനുരാഗ് എന്നിവർ പ്രസംഗിച്ചു. നിഖിൽ രാജ് പ്രമേയം അവതരിപ്പിച്ചു. യൂത്ത് കോൺഗ്രസ് പൊയിൽതാഴം യൂണിറ്റ് പുതിയ ഭാരവാഹികൾ എൻ. നിഖിൽ രാജ്. (പ്രസിഡന്റ്) ടി.അനുരാഗ് (വൈസ്.പ്രസിഡന്റ് ) അശ്മുഖ്, അശ്വിൻ (ജന. സെക്രട്ടറിമാർ), അർജുൻപുതിയേടത്ത് (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |