വടകര: സാമൂഹ്യധിഷ്ഠിത ജീവിത ശൈലി രോഗനിർണയ ക്യാമ്പ് നടത്തി. ജീവതാളം ആരോഗ്യ പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വിലങ്ങിൽ ഭാഗം ക്ലസ്റ്റർതല പരിപാടി പുതിയോട്ടിൽ പരിസരത്ത് നടത്തി. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.തുളസി അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എ.ശിവദാസൻ, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ എം.കെ.അബ്ദുൾ ഹമീദ്, ആശ വർക്കർ പി.കെ.ശൈലജ, ശാരദ സിസ്റ്റർ ,ഹെൽത്ത് സ്റ്റുഡൻസ് എന്നിവർ നേതൃത്വം നൽകി.നൂറ് വീടുകളിൽ നിന്നും എൺപതോളം പേരെ പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |