SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.53 PM IST

എന്നു തീരും, ഈ ദുരിതയാത്ര... വികലാംഗരായ ബാബുവിനും ബാലനും ജോലിക്ക് പോകണമെങ്കിൽ ദുരിതപാതയിലൂടെ ഇഴഞ്ഞുനീങ്ങണം

photo
ബാബുവും ബാലനും പാറച്ചാലിൽ മീത്തൽ റോഡിലൂടെ ഇഴഞ്ഞുനീങ്ങുന്നു

നന്മണ്ട: ഇരുകാലുകളും തളർന്നുപോയ ഈ ഇരട്ട സഹോദരങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് കുടുംബം പുലർത്താനാണ്.

പടിഞ്ഞാറെക്കുഴി ബാലന്റെയും ബാബുവിന്റെയും ദുരിതയാത്രയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നന്മണ്ട ഗ്രാമപഞ്ചായത്തിൽ 11-ാം വാർഡിലെ സ്ഥിര താമസക്കാരായ ഈ അറുപതുകാർക്ക് ജോലിക്ക് പോകാനും തിരിച്ചുവരാനും വീട്ടിനടുത്തുള്ള ഈ വഴി മാത്രമേയുള്ളൂ. മഴയിൽ കുത്തിയൊലിച്ചുപോയ പാറച്ചാലിൽ മീത്തൽറോഡ് ഏറെ വർഷങ്ങളായി കല്ലും മണ്ണും കുഴിയുമായി കിടക്കുകയാണ്. നേരത്തെ ഇരുചക്രവാഹനത്തിന്റെ പിന്നിൽ കയറി ഈ റോഡിൽ ബാബു വീണത് നാല് തവണയാണ്. സ്വാധീനമുള്ള ഇടതുകൈയ്ക്ക് പരിക്കുപറ്റി കുറച്ചുനാൾ കിടപ്പിലായിരുന്നു. ഇതോടെ കൈ കുത്തി നടക്കാനും പ്രയാസമായി.

2010 നവം.16 നാണ് ഈ റോഡ് നിർമ്മിച്ചത്. അതിനുശേഷം ഓരോ ഭരണസമിതി വരുമ്പോഴും റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാറുണ്ടെങ്കിലും ഇതുവരെയും പരിഗണിക്കപ്പെട്ടില്ല. ഈ റോഡിൽ നിന്നും

ബാബുവിന്റെ വീട്ടിലേയ്ക്ക് 250 മീറ്ററും ബാലന്റെ വീട്ടിലേയ്ക്ക് 350 മീറ്ററുമാണ് ദൂരം. മാനുഷിക പരിഗണന വെച്ചും ഇരുവരുടെയും ശാരീരിക അവശതകൾ മനസിലാക്കിയെങ്കിലും എത്രയും പെട്ടെന്ന് കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ഭരണ സമിതി ഈ റോഡിന് ഫണ്ട് അനുവദിച്ചിരുന്നു. ആ തുക വിനിയോഗിച്ച് ഈ ഭരണസമിതി റോഡിന്റെ മറുതലയ്ക്കൽ 130 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തെങ്കിലും ബാലനും ബാബുവും സ്ഥിരമായി സഞ്ചരിക്കുന്ന ഭാഗം പരിഗണിച്ചില്ല. ഇത്തവണ ഈ ഭാഗത്തെ പ്രവൃത്തി നടത്തുമെന്ന വാർഡ് മെമ്പറുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇരുവരും.

ഒന്നര വയസുള്ളപ്പോൾ പനി പിടിപെട്ടപ്പോഴാണ് കാലുകൾ തളർന്നുപോവുകയും ബാബുവിന്റെ വലതുകൈക്ക് സ്വാധീനം

നഷ്ടപ്പെടുകയുമായിരുന്നു. എങ്കിലും രണ്ടുപേരും വിധിയെ പഴിച്ച് വീട്ടിലിരുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നിത്യേന ജോലിക്ക് പോകുന്ന ഈ കഠിനാദ്ധ്വാനികൾ ശരീരിക വൈകല്യത്തെ ഒരു പ്രശ്നമായി കണ്ടതേയില്ല. ബാലൻ കിണർ കുഴിക്കുന്നതിലും കിണറിലെ പാറ പൊട്ടിക്കുന്നതിലും വിദഗ്ദ്ധനായിരുന്നു. പുര കെട്ടി മേയാനും പോകും. ഇപ്പോൾ നന്മണ്ടയിലെ ഒരു വെളിച്ചെണ്ണ മില്ലിൽ ജോലി നോക്കുകയാണ്. ബാബു നന്മണ്ട - നരിക്കുനി മൂലേം മാവിനു ചുവട്ടിൽ പെട്ടിക്കട നടത്തിവരുന്നു.

പാറച്ചാലിൽ മീത്തൽ തെക്കയിൽ റോഡിന്റെ ഈ ഭാഗത്തെ പ്രവൃത്തിയ്ക്കായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 105 മീറ്റർ റോഡ് തൊഴിലുറപ്പ് പദ്ധതിയിലൂടെ കോൺക്രീറ്റ് ചെയ്യും.

കണ്ടിക്കുന്നുമ്മൽ ബിജിത

പതിനൊന്നാം വാർഡ് മെമ്പർ

നന്മണ്ട ഗ്രാമപഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.