മുക്കം : സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ടൂറിസം -പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രധാന പാലങ്ങളുടെ താഴെ ഭാഗം ടൂറിസത്തിന് അനുയോജ്യമാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും മുക്കം ടൗൺ ഒന്നാംഘട്ട നവീകരണം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കുട്ടികൾക്കുള്ള പാർക്ക്, വയോജനങ്ങൾക്കുള്ള പാർക്ക് തുടങ്ങിയവ നിർമിക്കും. കൊവിഡിനു ശേഷം ടൂറിസം മേഖലയിൽ ഏറ്റവും മികച്ച മുന്നേറ്റം നടന്നത് കേരളത്തിലാണ്. കേരളത്തിലെ 50 പാലങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ദീപാലംകൃതമാക്കും. ലിന്റെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോർജ് എം തോമസ് മുഖ്യാതിഥിയായി. മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദിനി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി. കുഞ്ഞൻ , മുഹമ്മദ്അബ്ദുൽ മജീദ്, പ്രജിത പ്രദീപ്, കെ. കെ. റുബീന, ഇ. സത്യനാരായണൻ, എക്സിക്യൂട്ടീവ് എൻജിനിയർ ഇ. ജി. വിശ്വപ്രകാശ് എന്നിവർ പ്രസംഗിച്ചു. ഏഴര കോടി രൂപ ചെലവിലാണ് മുക്കം ടൗൺ നവീകരണം ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. സംസ്ഥാന പാതയിൽ മുക്കം പാലത്തിനു സമീപം നിർമ്മിച്ച മിനി പാർക്ക് ഇതിന്റെ ഭാഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |