വടകര: മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം ലഭിച്ച തിരുവള്ളൂർ ജനകീയ വില്ലേജ് ഓഫീസർ കെ.ആർ ശാലിനിയെ വില്ലേജ് തല ജനകീയ സമിതി ആദരിച്ചു. ജനകീയ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉപഹാരം നൽകി പൊന്നാടയണിയിച്ചു. സമിതി അംഗങ്ങളായ എം.സി പ്രേമചന്ദ്രൻ, കെ.കെ ശങ്കരൻ, ചാലിൽ രാമകൃഷ്ണൻ, ആർ.കെ മുഹമ്മദ്, പി.പി രാജൻ, വടയക്കണ്ടി നാരായണൻ, മഠത്തിൽ ബാലകൃഷ്ണൻ, എം.ചന്ദ്രശേഖരൻ, ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, വില്ലേജ് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. കെ.ആർ ശാലിനി മറുപടി പ്രസംഗം നടത്തി. ഫെബ്രുവരി 24ന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |