കോഴിക്കോട്: വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ലയൺസ് പാർക്കിന് പുറകിൽ ബീച്ച് ഗ്രൗണ്ടിൽ വൈകിട്ട് 5 ന് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഢി അദ്ധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ മുഖ്യതിഥിയാകും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകിട്ട് 4 മണിക്ക് ബീച്ച് ഹോട്ടലിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലയൺസ് പാർക്കിന് സമീപം സമാപിക്കും. ചാമ്പ്യൻഷിപ്പിന് ആദ്യ സംഘമായ വീയറ്റനാം ടീമ്മിന് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഫെഡറേഷൻ സെക്രട്ടറി എ.കെ മുഹമ്മദ് അഷറഫ് , ചീഫ് കോ- ഓർഡിനേറ്റർ ടി.എം അബ്ദുറഹിമാൻ , സംഘാടക സമിതി വൈസ് ചെയർമാൻ എം.മുജീബ് റഹ്മാൻ , ബാബു കെൻസ , ആഷിക്ക് കടാക്കലകം, എം.എ സാജിദ് , സി പി റഷീദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |