വടകര : ഏറാമല ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കാലോത്സവം "സർഗ വസന്തം 2023 പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ അദ്ധ്യക്ഷതവഹിച്ചു.കേരള സംസ്ഥാന സ്കൂൾ കലോത്സവ വിജയി ഉത്തര മനോജ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ് രാജ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീത എം.പി, മെമ്പർമാരായ ടി.എൻ റഫീഖ്, എൻ.എം ബിജു, സനൽ കുമാർ പി.കെ,പ്രമോദ് ടി.കെ, ജി.രതീഷ്, ടി.പി മിനിക, രമ്യ കണ്ടിയിൽ, സീമ തൊണ്ടായി സി.ഡി.എസ് ചെയർപേഴ്സൺ ഒ.കെ ലത, ബഡ്‌സ് സ്കൂൾ അദ്ധ്യാപിക ചിത്ര, നൂർജഹാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |