SignIn
Kerala Kaumudi Online
Saturday, 21 September 2024 4.50 AM IST

ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് ഊന്നൽ, ക്ഷേമത്തിനും വികസനത്തിനും

Increase Font Size Decrease Font Size Print Page
budjet
budjet

കോഴിക്കോട്: അടിസ്ഥാന വികസനത്തിനും ക്ഷേമപ്രവർത്തനത്തിനും ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. 123.92 കോടി വരവും 118.72 കോടി ചെലവും 5.2 കോടി നീക്കിയിരിപ്പുള്ള വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ അവതരിപ്പിച്ച 2023- 24 വർഷത്തെ ബഡ്ജറ്റിനും 2022- 23 വർഷത്തെ പുതുക്കിയ ബഡ്ജറ്റിനും പ്രസിഡന്റ് ഷീജ ശശിയുടെ അദ്ധ്യക്ഷതയിൽ ചേ‌ർന്ന ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നൽകി. ലഭ്യമായ ഫണ്ടിന്റെ അപ്യാപ്തതകൾ മനസിലാക്കി പരിമിതിക്കുള്ളിലാണ് ബഡ്ജറ്റ് തയ്യാറാക്കിയതെന്ന് എം.പി. ശിവാനന്ദൻ പറഞ്ഞു. വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്തുകോടിയോളം രൂപയുടെ കുറവുണ്ടായി.

പൊതുമരാമത്ത് പ്രവൃത്തികൾക്കായി ബഡ്ജറ്റിൽ 32.16 കോടി മാറ്റിവെച്ചു. ആരോഗ്യമേഖലയ്ക്ക് 4.19 കോടി രൂപ വകയിരുത്തി. കുടിവെള്ള പദ്ധതിയ്ക്കും ശുചിത്വത്തിനുമായി 11.9 കോടിയും വകയിരുത്തിയിട്ടുണ്ട്. കൃഷിയ്ക്ക് 3.75 കോടിയും വിദ്യാഭ്യാസം, കല, സാംസ്കാരിക, യുവജനക്ഷേമം എന്നിവയ്ക്ക് 10.55 കോടിയും വനിതാ ശിശുക്ഷേമത്തിന് പത്തുകോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.

പട്ടികജാതി ക്ഷേമം 12.74 കോടി, പട്ടികവർഗ വിഭാഗം 82.38 ലക്ഷം, മത്സ്യബന്ധന മേഖല 41 ലക്ഷ, മൃഗ സംരക്ഷണം ക്ഷീരവികസനം 4 കോടി. ദാരിദ്ര്യ ലഘൂകരണം 10.91കോടി, പ്രദേശിക സാമ്പത്തിക വികസനത്തിന് 2.69 കോടി, പരിസ്ഥിതി ജൈവ വൈവിദ്ധ്യം ഒരു കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. മുക്കം മുഹമ്മദ്, ഐ.പി. രാജേഷ്, നാസർ എസ്റ്റേറ്റ് മുക്ക്, പി. ഗവാസ്, ബോസ് ജേക്കബ്, പി.ടി.എം. ഷറഫുന്നിസ, രാജീവ് പെരുമൺപുറ, റംസീന നരിക്കുനി, പി.പി. പ്രേമ, അംബിക മംഗലത്ത്, ടി. റസിയ, സി.എം. ബാബു, ഇ. ശശീന്ദ്രൻ, പി. സുരേന്ദ്രൻ, കൂടത്താങ്കണ്ടി സുരേഷ്, സി.വി.എം നജ്മ എന്നിവർ പ്രസംഗിച്ചു.

പുതിയ പ്രഖ്യാപനങ്ങൾ

---------------------------------------

സമഗ്ര നാളീകേര വികസന പദ്ധതി (സംഭരണം,വിപണനം,മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം)

ജില്ലാ പഞ്ചായത്ത് ബ്രാൻഡിൽ കാർഷികോൽപ്പന്നം,

ഗ്ലൂക്കോസ് നിർമ്മാണ യൂണിറ്റ്(വനിതാ സംരംഭം)

അരിമില്ല്

ജൻഡർ പാർക്കുകൾ (കുന്നുമ്മൽ, നരിപ്പറ്റ)

അതി ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് സൂക്ഷ്മ പദ്ധതികൾ

സമഗ്ര ജൻഡർ വികസനം

മത്സ്യ തൊഴിലാളി യുവാക്കൾക്ക് നൈപുണ്യ വികസന പദ്ധതി

ഐ.എ.എസ് അടക്കമുള്ള ഉന്നത മത്സര പരീക്ഷകൾക്ക് പരിശീലന കേന്ദ്രം

സമ്പൂർണ കാൻസർ കെയർ പദ്ധതി

സമഗ്ര കായികവികസനം

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി

പട്ടികവർഗ യുവാക്കൾക്ക് വിവിധ സേനകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് പരിശീലനം

പട്ടികജാതി വനിതകൾക്ക് തൊഴിൽ പരിശീലനം, സംരംഭത്തിന് സഹായം
പട്ടികവർഗവനിതകൾക്ക് സംരംഭത്തിന് സഹായവും തൊഴിൽ പരിശീലനവും

"ജില്ലാ പഞ്ചായത്തിന്റെ ക്ഷേമപദ്ധതികളെല്ലാം തുടരുന്നതിനൊപ്പം കാർഷികരംഗത്തിന് ഉണർവേകുന്ന പദ്ധതികളാണ് ബഡ്ജറ്റിലുള്ളത്. സമഗ്ര നാളികേര വികസന പദ്ധതിയും ജില്ലാ പഞ്ചായത്ത് ബ്രാൻഡിൽ കാർഷികോത്പ്പന്നം പുറത്തിറക്കുന്നതും കാർഷികരംഗത്തിന് ഉണർവേകും. വനിതകൾക്കായുള്ള ഗ്ലൂക്കോസ് നിർമ്മാണ യൂണിറ്റും അരിമില്ല് ആരംഭിക്കുന്നതും ഏറെ പ്രതീക്ഷയുള്ള പദ്ധതികളാണ് "

ഷീജ ശശി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

@ എല്ലാ സ്കൂളിലും ഗാന്ധിജിയുടെ ശിൽപ്പം

ജില്ലാ പഞ്ചായത്തിന് കീഴിലെ സ്കൂളുകളിൽ ഗാന്ധിജിയുടെ ശിൽപ്പം സ്ഥാപിക്കുമെന്നും സ്കൂളുകളിൽ ഗാന്ധി ദർശനങ്ങളും ഭരണഘടനയും പഠിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കുമെന്നും മറുപടി പ്രസംഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ പറഞ്ഞു. എൻ.സി.പിയിലെ മുക്കം മുഹമ്മദിന്റെ നിർദ്ദേശം യോഗം അംഗീകരിച്ചു. കോൺഗ്രസ്, സി.പി.ഐ, മുസ്ലീംലീഗ് അംഗങ്ങളും നിർദ്ദേശത്തെ പിന്തുണച്ചു.

@ ആവർത്തന വിരസം, ഭാവനാശൂന്യം: പ്രതിപക്ഷം

ആവർത്തന വിരസവും ഭാവനാശൂന്യവുമാണ് ബഡ്ജറ്റെന്ന് പ്രതിപക്ഷം. ബഡ്ജറ്റെന്ന പേരിൽ കഴിഞ്ഞവർഷത്തെ പ്രവർത്തനറിപ്പോർട്ട് മാത്രമാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷത്തുനിന്ന് കോൺഗ്രസിലെ ഐ.പി രാജേഷ് ആരോപിച്ചു. ക്രിയാത്മകമായ പദ്ധതിയില്ല. മാലിന്യപ്രശ്‌നവും തെരുവുനായ പ്രശ്നവും പരിഹരിക്കാൻ സാധിക്കുന്നില്ല.

ഭാവനാശൂന്യമായ ബഡ്ജറ്റെന്ന് മുസ്ലീംലീഗ് കക്ഷിനേതാവ് നാസർ എസ്റ്റേറ്റ്മുക്ക് പറഞ്ഞു. പ്രായോഗികമല്ലാത്ത നിർദേശങ്ങളാണ് ബഡ്ജറ്റിലുള്ളത്. തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളൊന്നുമില്ലെന്ന് പി.ടി.എം ഷറഫുന്നീസ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.