വടകര: :കൊടും വേനലിൽ ദാഹജലം വിതരണം ചെയ്യണമെന്ന സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം വടകര കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പുതിയ ബസ് സ്റ്റാൻഡിൽ തണ്ണീർപന്തൽ ആരംഭിച്ചു. നഗരസഭ അദ്ധ്യക്ഷ കെ.പി. ബിന്ദു ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് സി.ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു. സഹകരണ സംഘം വടകര യൂണിറ്റ് ഇൻസ്പെക്ടർ ഒ.എം.ബിന്ദു, ബാങ്ക് ഭരണസമിതി അംഗങ്ങളായ എ.കെ.ശ്രീധരൻ, സി.കുമാരൻ , പി.കെ.സതീശൻ ,സതി.എ.പി എന്നിവർ പ്രസംഗിച്ചു.പരിപാടിക്ക് ബാങ്ക് വൈസ് പ്രസിഡന്റ് എ.ടി. ശ്രീധരൻ സ്വാഗതവും, സെക്രട്ടറി ടി.വി. ജിതേഷ് നന്ദിയും പറഞ്ഞു.സംഭാരം, തണ്ണിമത്തൻ ജ്യൂസ്, ശുദ്ധജലം എന്നിവയാണ് പന്തലിൽ ഒരുക്കിയിരിക്കുന്നത്. ആദ്യ ദിവസം ആയിരത്തി അഞ്ഞൂറിലേറെപേർ തണ്ണീർപന്തലിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |