മുക്കം: അടുക്കള മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭ ജി-ബിൻ വിതരണം ചെയ്തു. 4300 വിലയുള്ള ജി ബിൻ 430 രൂപ ഗുണഭോക്തൃവിഹിതം വാങ്ങിയാണ് വിതരണം ചെയ്യുന്നത്. അടുക്കളയിൽതന്നെ സ്ഥാപിക്കാവുന്നതും മാലിന്യ സംസ്കരണത്തിന് ഉപകരിക്കുന്നതുമാണ് ജി-ബിൻ. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള സംവിധാനവുമാണ് ഇത്. ജി-ബിൻ വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. പ്രജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കെ. പി.ചാന്ദിനി, കെ.കെ.റുബീന, ഇ.സത്യനാരായണൻ, ഗഫൂർ കല്ലുരുട്ടി , എം. ടി.വേണുഗോപാലൻ , നൗഫൽ മല്ലശ്ശേരി, എ. അബ്ദുൽ ഗഫൂർ, രാജൻ എടോനി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |