കോഴിക്കോട് : മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കലിനെ കോഴിക്കോട് ജില്ലാ യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുത്തു. എം.എ റസാഖ് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റായതിനെ തുടർന്നാണ് തിരഞ്ഞെടുത്തത്. നാദാപുരം പാറക്കടവ് ഉമ്മളത്തൂർ സ്വദേശിയാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ പുന്നക്കൽ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ്, നാദാപുരം മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. ഒരു പതിറ്റാണ്ടായി നാദാപുരം മണ്ഡലം യു.ഡി.എഫ് ചെയർമാനാണ്. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് (1988 - 95), ജില്ലാ പഞ്ചായത്ത് അംഗം (1995 - 2000), ചെക്യാട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ (2010- 15), ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, ജില്ലാ പ്ലാനിംഗ് കമ്മിറ്റി മെമ്പർ (2015 - 20) സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഉമ്മളത്തൂര് എം.എൽ.പി.എസ്, താനക്കോട്ടൂർ യു.പി.എസ്, കൊളവല്ലൂർ ഹൈസ്‌കൂൾ, നിർമ്മലഗിരി കൂത്തുപറമ്പ്, തളിപ്പറമ്പ് സർസയ്യിദ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |