കോഴിക്കോട്: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയുള്ള ലോക് സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം അങ്ങേയറ്റം ധൃതി പിടിച്ചതായി. ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി. സർക്കാറിന്റെ അപലപനീയമായ നീക്കത്തിന്റെ ഭാഗമായി മാത്രമേ ഈ നടപടിയെ കാണാൻ കഴിയുകയുള്ളൂ.രാഹുൽ ഗാന്ധിയുടെ വായ മൂടിക്കെട്ടി ജനാധിപത്യ സംവിധാനത്തെ നിശ്ശബ്ദമാക്കാനുള്ള ഹീന ശ്രമമാണ് നരേന്ദ്ര മോഡിയും സംഘ് പരിവാർ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നത്.ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ജനാധിപത്യ-മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കൊതിക്കുന്ന മുഴുവൻ ആളുകൾക്കും രാഹുൽ ഗാന്ധി പ്രതീക്ഷയാണ്. ഫാസിസത്തിനെതിരെ രാഹുൽ ഗാന്ധിയെപ്പോലെ നിർഭയമായി അഭിപ്രായ പ്രകടനം നടത്തുന്ന മറ്റൊരു നേതാവിനെ ഇന്ന് കാണാൻ കഴിയില്ല. പാർലമെന്റിനകത്തും പുറത്തും രാഹുലിന്റെ ശബ്ദം ധീരവും ദൃഢവുമാണ്. രാജ്യം ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെയും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും ഒരിക്കലും മാനിക്കാത്ത പാർട്ടിയാണ് ബി.ജെ.പി.ജനാധിപത്യ മതേതര വിശ്വാസികളുടെ നിർലോപമായ പിന്തുണ രാഹുൽ ഗാന്ധിക്കുണ്ട്. സംഘ പരിവാർ ശക്തി കളുടെ ഫാസിസ്റ്റ് കലാപരിപാടികളെ രൂക്ഷമായി വിമർശിക്കുകയും തുറന്നു കാട്ടുകയും ചെയ്യുന്നതിൽ ശക്തമായ നേതൃത്വമാണ് രാഹുൽ നൽകുന്നത്.ഇന്ത്യയിലെ ജനകോടികളുടെ പിന്തുണ രാഹുൽ ഗാന്ധിക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |