കോഴിക്കോട് : ഞെളിയൻപറമ്പിൽ ബയോമൈനിംഗ് പ്രവർത്തിക്ക് കരാർ എടുത്ത സോണ്ട ഇൻഫ്രടെക് കമ്പനിയെ വീണ്ടും പ്രവൃത്തി ഏൽപ്പിക്കാനുള്ള കോർപ്പറേഷൻ നീക്കത്തെ തടയണമെന്നും മറ്റൊരു ഏജൻസിയെ പ്രവൃത്തി ഏൽപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
7.75 കോടിയുടെ കരാറാണ് ഈ കമ്പനിയുമായി കോർപ്പറേഷന് ഉള്ളത്. എന്നാൽ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. നാല് തവണ കാലാവധി നീട്ടി കൊടുത്തിട്ടും 50 ശതമാനത്തിൽ താഴെയാണ് ഇപ്പോഴും പ്രവർത്തി നടന്നത്. കഴിഞ്ഞ നവംബറിൽ കാലാവധി കഴിഞ്ഞ ഈ കമ്പനി, ദുരന്തനിവാരണ അതോറിറ്റിയുടെ പുതിയ ഉത്തരവിന്റെ മറവിൽ വീണ്ടും രംഗത്ത് വരുന്നത് ദുരൂഹമാണെന്ന് യു.ഡി.എഫ് ആരോപിച്ചു. കെ .സി.ശോഭിത , കെ.മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ , കെ. പി. രാജേഷ് കുമാർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |