തൂണേരി: സ്ത്രീകളും പെൺകുട്ടികളും കക്ഷികളായിട്ടുള്ള പരാതികൾ തദ്ദേശ സ്വയംഭരണ സംവിധാനത്തിലൂടെ സ്വീകരിക്കുകയും ആവശ്യമായ നിയമ സഹായം, ഉപദേശം, പരിഹാരം എന്നിവ നൽകുന്നതിനുമായി രൂപികരിച്ചിട്ടുള്ള വാർഡ്തലജാഗ്രത സമിതികളുടെ കൺവീനർ, ചെയർമാൻന്മാർ എന്നിവർക്കായി തുണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലന ക്യാമ്പ് നടത്തി.
ക്യാമ്പ് തുണേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. വിജയൻ,
വാണിമേൽ ഗ്രാമ പഞ്ചയത്ത് വൈസ് പ്രസിഡന്റ് സൽമ രാജു,സി,ഡി. പി.ഒ. ഗീത എം.ജി എന്നിവർ പ്രസംഗിച്ചു.സ്ത്രീകളുടെ നിയമ പരിരക്ഷ എന്ന വിഷയത്തിൽ അഡ്വക്കറ്റ് കവിത മാത്യുവും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പദ്ധതികൾ എന്ന വിഷയത്തിൽപി.അമ്പിളിയും ക്ലാസ് എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |