മുക്കം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുക്കം ബ്ലോക്ക് കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധസദസ് ഡോ.എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ ജനാധിപത്യം കൊണ്ട് ഇല്ലായ്മ ചെയ്യുന്ന കാഴ്ചയാണ് ഇന്ത്യയിൽ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. എം. ടി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽസെക്രട്ടറിമാരായ സി.ജെ. ആന്റണി, ബാബു കെ. പൈക്കാട്ടിൽ, കെ.പി.സി.സി.അംഗം എൻ.കെ.അബ്ദുറഹ്മാൻ,അബ്ദു കൊയങ്ങോറൻ, എം.കെ.മമ്മദ്, കെ.ടി.മൻസൂർ, എം. മധു, മുഹമ്മദ് പാതിപറമ്പൻ , പ്രഭാകരൻ മുക്കം, പി.എസ്.സണ്ണി, പി.പ്രേമദാസൻ, കെ.പി. വദൂദ് റഹ്മാൻ , ബോസ് ജേക്കബ്, ബി.പി. റഷീദ് ,ഗിരീശൻ ക്ലായിൽ, റീന പ്രകാശ്, വി.പി. സ്മിത, ജുനൈദ് പാണ്ടികശാല, റഫീഖ് മാളിക, വേണു കല്ലുരുട്ടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |