SignIn
Kerala Kaumudi Online
Sunday, 01 September 2024 7.56 AM IST

ഒരു വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കും: മന്ത്രി എം.ബി. രാജേഷ്

Increase Font Size Decrease Font Size Print Page
rajesh
കോഴിക്കോട് കോർപ്പറേഷൻ മെഡിക്കൽ കോളേജ് മലിനജല സംസ്ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തശേഷം മന്ത്രി എം ബി രാജേഷ് വെള്ളം പരിശോധിക്കുന്നു.

മെഡിക്കൽ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഒരു വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. മെഡിക്കൽ കോളേജ് മലിനജല സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും മലിനജല സംസ്‌കരണ പ്ലാന്റ് വേണം.

ജനങ്ങൾ പ്ലാന്റിന് എതിരല്ല, പ്ലാന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്യേണ്ടത്. മാലിന്യം വലിച്ചെറിയുന്നതിനെതിരെ 5000 രൂപ പിഴ ഈടാക്കും. ജലം മലിനമാക്കുന്നവർക്കെതിരെ ഒരു ലക്ഷം രൂപ പിഴ ഈടാക്കുന്നതിനൊപ്പം ഒരു വർഷം വരെ തടവ് ലഭിക്കുന്ന രീതിയിൽ നിയമം കർശനമാക്കും. മാലിന്യ പ്ലാന്റുകൾക്കെതിരെ എതിർപ്പുയരുന്നത് തെറ്റിദ്ധാരണകൊണ്ടാണെന്നും ആശങ്കകൾ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച ഒരു ദശലക്ഷം ലിറ്റർ ശേഷിയുള്ള രണ്ടാമത്തെ മലിനജല സംസ്‌ക്കരണ പ്ലാന്റാണ് നാടിന്സമർപ്പിച്ചത്. നഴ്സിംഗ് കോളേജിന് സമീപം പ്രവർത്തനസജ്ജമായ പ്ലാന്റിൽ ഡെന്റൽ കോളേജ്, നേഴ്സിംഗ് കോളേജ്, പേ വാർഡ്, നേഴ്സിംഗ് ഹോസ്റ്റൽ, ലെക്ചർ കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്ന കെട്ടിടങ്ങളിലെ ശുചിമുറി മാലിന്യമാണ് സംസ്‌ക്കരിക്കുക. ഇതിനായി 900 മീറ്ററോളം പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രോലിറ്റിക് ടെക്‌നോളജി ഉപയോഗിച്ച് ദ്രവമാലിന്യം സംസ്‌കരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ആശംസ അറിയിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായി. കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സ്വാഗതവും എം.സി.എച്ച് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.