മേപ്പയ്യൂർ: വിളയാട്ടൂർ ഗവ.എൽ.പി സ്കൂൾ യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് സി.പി.എം ഇല്ലത്തു താഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം കെ.കെ.ഹനീഫ ഉദ്ഘാടനം ചെയ്തു. എം.കെ.വേണു പതാക ഉയർത്തി. വി.പി.ശിവദാസ് അദ്ധ്യ ക്ഷത വഹിച്ചു. മഞ്ഞക്കുളം നാരായണൻ, കെ.കുഞ്ഞിക്കണ്ണൻ, ആർ.വി.അബ്ദുള്ള, കെ.കെ.വിജിത്ത്, എൻ.കെ.ചന്ദ്രൻ, കെ.എം. സത്യേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച നടന്ന കമ്മ്യൂണിസ്റ്റ് കുടുംബ സംഗമത്തിൽ മുൻകാല സമരനേതാക്കൾ പങ്കെടുത്തു. മിച്ചഭൂമി സമരത്തിൽ ജയിൽ വാസമനുഷ്ഠിച്ചവർ, തൊഴിലുറപ്പിൽ 100 ദിനം പൂർത്തിയാക്കിയ തൊഴിലാളികൾ, എൽ.എസ്.എസ് , എസ്.എസ്.എൽ.സി മുഴുവൻ എ പ്ലസ് ജേതാക്കൾ എന്നിവരെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി മഞ്ഞക്കുളം നാരായണനെ തെരഞ്ഞെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |