എ.കെ.പീതാബരന്റെ പുസ്തക പ്രകാശനം

Wednesday 22 January 2025 12:12 AM IST
പുസ്തക പ്രകാശനം

നാദാപുരം: റിട്ട. അദ്ധ്യാപകനും സാംസ്‌കാരിക പ്രവർത്തകനുമായ എ.കെ.പീതാബരന്റെ ഏട്ടാമത് പുസ്തകം 'ശാസ്ത്രവും ദർശനവും നവോത്ഥാനം മുതൽ നവലോകം വരെ' പുസ്തകം 23ന് വൈകിട്ട് നാലിന് കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് പുസ്തകം ഏറ്റുവാങ്ങും. ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പ്രൊഫ. കെ.പാപ്പുട്ടി പുസ്തക പരിചയം നടത്തും. സംഘാടകസമിതി ചെയർമാൻ അഡ്വ. രാഹുൽരാജ് അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ എ.കെ പീതാംബരൻ, അനിൽ പേരടി, വി.കെ ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.