പ്രചാരണ ജാഥ സംഘടിപ്പിച്ചു
Wednesday 22 January 2025 12:02 AM IST
ബേപ്പൂർ : സെറ്റോയുടെ ആഭിമുഖ്യത്തിൽ 22ന് നടക്കുന്ന സൂചനാ പണിമുടക്കിന്റെ പ്രചാരണ ജാഥ ബേപ്പൂർ തുറമുഖത്ത് എ ൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജീവനക്കാർ ജീവൽ പ്രശ്നങ്ങളിൽ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമ്പോൾ ഭരണാധികാരികൾക്ക് മംഗളപത്രം സമർപ്പിക്കുകയും വാഴ്ത്തി പാടുകയും ചെയ്യുന്നത് ചതിയെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം മധു രാമനാട്ടുകര, ജില്ലാ ഭാരവാഹികളായ കെ.വി.രവീന്ദ്രൻ ,കെ.പി.സുജിത , സംസ്ഥാന കൗൺസിൽ അംഗം എം.വി. ബഷീർ, വി.ആർ. സാജൻ, പി.നജ്ൽ ബാബു എന്നിവർ പ്രസംഗിച്ചു. ജാഥയ്ക്ക് ആർ.ശ്രീധർ , ടി. ദീപ, കെ ജൂലി , പ്രിയാമ്മ, സി.കെ രജീഷ തുടങ്ങിയവർ നേതൃത്വം നൽകി.