കോഴിക്കോട്: പിണറായി സർക്കാറിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ ജനകീയ പ്രതിഷേധത്തിന് ബി.ജെ.പി നേതൃത്വം നൽകുമെന്ന് ബി.ജെ.പി കോഴിക്കോട് സിറ്റി ജില്ല പ്രസിഡന്റ് അഡ്വ.കെ.പി.പ്രകാശ്ബാബു. ജന വിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് ബഡ്ജറ്റ് കോപ്പി കത്തിച്ച് നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ കോംട്രസ്റ്റ്, തിരുവണ്ണൂർ കോട്ടൺ മിൽ, സ്റ്റീൽ കോപ്ലക്സ് നവീകരിക്കാൻ യാതൊരു നിർദ്ദേശവുമില്ല. ബഡ്ജറ്റ് കേരളക്കരയെ നിരാശപ്പെടുത്തിയെന്നതിലുപരി ജില്ലയെ പാടെ അവഗണിച്ചു. ജില്ല ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, മേഖല ട്രഷറർ ടി.വി ഉണ്ണികൃഷ്ണൻ സംസ്ഥാന സമിതി അംഗങ്ങളായ എം.രാജീവ് കുമാർ, സതീഷ് പാറന്നൂർ എന്നിവർ പ്രസംഗിച്ചു. ജില്ലാ മണ്ഡലം നേതാക്കളായ ചാന്ദ്നി ഹരിദാസ്,പി.എം.ശ്യമപ്രസാദ്, ഷൈമ പൊന്നത്ത് ,രതീഷ്.പി, പ്രവീൺതളിയിൽ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |