വൈക്കിലശ്ശേരി എം.എൽ.പി സ്കൂൾ വാർഷികം
Tuesday 25 February 2025 12:02 AM IST
വടകര: വൈക്കിലശ്ശേരി എം എൽ പി സ്കൂൾ 125ാം വാർഷികവും 34 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ബീനയ് ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. രാജേഷ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. ചോമ്പാല എ.ഇ.ഒ സ്വപ്ന ജൂലിയറ്റ് മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് സിറാജ് പയ്യോളി മുഖ്യാതിഥിയായി . വാർഡ് മെമ്പർ ഷിനിത ചെറുവത്ത്, പി.ടി.എ പ്രസിഡന്റ് എം.സി കരിം, മനേജർ കെ. കുഞ്ഞമ്മദ്, ടി.ജി.മയ്യന്നൂർ, എം.പി.ടി എ പ്രസിഡന്റ് ഹർഷിന, സുഭാഷ്, മുസ്തഫ ഹാജി, അഷ്ക്കർ , ശ്രീമേഘ് ,ഗിരീഷ് , ജംഷിദ എന്നിവർ പ്രസംഗിച്ചു.