അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
കായക്കൊടി: കായക്കൊടി ഗ്രാമപഞ്ചായത്തിലെ കൂട്ടൂർ അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് 25 ലക്ഷവും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷവും ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. കായക്കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം സി.എം യശോദ എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സരിത മുരളി, എ ഉമ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി ഷീബ, എം .കെ ശശി, കെ വി കണാരൻ, ഇ കെ പോക്കർ, പി ബിജു, യു വി കുമാരൻ, വി കെ വത്സരാജൻ, സൗമ്യ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. വാർഡ് അംഗം കെ പി ബിജു സ്വാഗതവും രജീഷ് കുമാർ നന്ദിയും പറഞ്ഞു.