എസ്.ഡി.പി.ഐ ഇഫ്താർ സംഗമം
Thursday 13 March 2025 12:02 AM IST
കോഴിക്കോട് : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ്, ട്രഷറർ എൻ.കെ റഷീദ് ഉമരി , സംസ്ഥാന പ്രവർത്തക സമിതി അംഗം നാസർ ടി വയനാട്, യു.ഡി.എഫ് നേതാക്കളായ അഡ്വ പി .എം .നിയാസ്, കെ .സി അബു , ദിനേശ് പെരുമണ്ണ, വിദ്യ ബാലകൃഷ്ണൻ തുടങ്ങി
യവർ പങ്കെടുത്തു.