ബാലുശ്ശേരി: ബാപ്പുജി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സർവ സേവാ സംഘം അഖിലേന്ത്യ ജന.സെക്രട്ടറി ഗൗരംഗ ചന്ദ്ര മഹാപത്രയ്ക്ക് ബാലുശ്ശേരി ഗാന്ധി പാർക്കിൽ സ്വീകരണം നൽകി. മതേതരത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും വൈവിദ്ധ്യത്തിലെ ഏകത്വം നിലനിർത്താൻ രക്തസാക്ഷിത്വം വരിച്ച മഹാത്മാവാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധി പാർക്കിലെത്തിയ സംഘം ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. സർവ സേവാ സംഘം ദക്ഷിണേന്ത്യ കൺവീനർ ഡോ. കൃഷ്ണപ്രസാദ്, പശ്ചിമ ബംഗാൾ ഘടകം പ്രസിഡന്റ് ബിശ്വജിത്ത് ഗോറോയ്, കേരള സർവോദയം മണ്ഡലം സംസ്ഥാന പ്രസിഡന്റ് ടി.കെ.എ.അസീസ്, ബാപ്പുജി ട്രസ്റ്റ് ചെയർമാൻ ടി.പി. ബാബുരാജ്, കൺവീനർ എൻ.പ്രഭാകരൻ, രാജൻ ബാലുശ്ശേരി, അഡ്വ. വി.പി. വിനോദ്, ആർ.പി. സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |