കോഴിക്കോട്: ഏപ്രിൽ 19 മുതൽ മേയ് ഒന്നു വരെ കോഴിക്കോട്ട് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ സ്വാഗതസംഘം ഓഫീസ് ബീച്ച് പോർട്ട് ബംഗ്ലാവിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എം. സച്ചിൻദേവ് എം.എൽ.എ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പദ്മിനി, സബ് കളക്ടർ ഹർഷിൽ ആർ. മീണ, കെ.കെ. ലതിക, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കവിത പി. സി. എന്നിവർ പ്രസംഗിച്ചു. 22 വകുപ്പുകളായി തിരിച്ചാണ് പരിപാടിയുടെ പ്രവർത്തനങ്ങൾ. പന്ത്രണ്ടാമത് മേളയ്ക്കാണ് കോഴിക്കോട് സാക്ഷ്യം വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |