പുറമേരി : കേരളകൗമുദിയുടെയും വടകര ജനതാ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെൽത്ത് ക്ലബിന്റെ സഹകരണത്തോടെ പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വടകര ജനതാ ഹോസ്പിറ്റൽ അസ്ഥിരോഗ വിഭാഗം ചീഫ് കൺസൾട്ടന്റ് ഡോ. മുഹമ്മദ് പുന്നോനംകണ്ടിയിൽ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം ലഹരിയെ തിരിച്ചറിയാനും പ്രതിരോധിക്കാനും വിദ്യാർത്ഥികൾ അറിവുകൾ ആർജ്ജിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിപത്തുകളുടെ വാതിലുകൾ തുറന്ന് സർവനാശത്തിലേയ്ക്കു നയിക്കുന്ന മയക്കുമരുന്നുകളിൽ വീണുപോകാതിരിക്കാൻ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തേണ്ടത് ഭാവിയിലെ എല്ലാ പുരോഗതികൾക്കും അത്യന്താപേക്ഷിതമാണ്. അഞ്ജു പി. സി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് റാഫി പ്രസംഗിച്ചു. പ്രധാനാദ്ധ്യാപിക ഷൈനി കെ സ്വാഗതവും അൻവിയ സുധിഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |