കോഴിക്കോട്: മേഖലാ ശാസ്ത്രകേന്ദ്രത്തിൽ നവീകരിച്ച ജ്യോതിശാസ്ത്ര ഗാലറി മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. പുരാതന ജ്യോതി ശാസ്ത്ര അറിവുകൾ മുതൽ ആധുനിക ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യകളെ കുറിച്ച് അറിവ് പകരുന്നതാണ് പുതിയ ഗാലറി. മഹാവിസ്‌ഫോടന സിദ്ധാന്തം, സൗരയൂഥം, വേലിയേറ്റവും വേലിയിറക്കവും, ഗ്രഹണങ്ങൾ, റെട്രോഗ്രേഡ് ചലനം, ഗ്രാവിറ്റി വെൽ തുടങ്ങിയ പ്രദർശിനികൾ കൂടാതെ നൂതന ബഹിരാകാശ ദൗത്യങ്ങളെയും ഉപകരണങ്ങളുടെയും കുറിച്ചുള്ള അറിവുകൾ ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചും ഭൂമിക്ക് വെളിയിൽ മറ്റേതെങ്കിലും ഗ്രഹങ്ങളിൽ ജീവന്റെ സാന്നിദ്ധ്യം ഉണ്ടോ എന്നും ഭൂമിയിൽ ജീവൻ ഉണ്ടായത് എങ്ങനെ എന്ന ഗവേഷണങ്ങളിലേക്കും ഈ നൂതന ഗാലറി സഹായിക്കും. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷയായി. വി.ഐ.ടി.എം ബാംഗ്ലൂർ ഡയറക്ടർ സജൂ ഭാസ്‌കരൻ സ്വാഗതവും മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറ്റേറിയം ക്യൂറേറ്റർ ആൻഡ് പ്രൊജക്ട് കോർഡിനേറ്റർ എം.എം.കെ ബാലാജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |