രാമനാട്ടുകര: സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസിന്റെയും കാലിക്കറ്റ് സർവകലാശാലാ ജില്ലാ നാഷണൽ സർവീസ് സ്കീമിൻ്റെയും നേതൃത്വത്തിൽ വയോജന ദുരുപയോഗ വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി 'സാഫല്യം' ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. ഫാറൂഖ് കോളേജ് പാരിസൺ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ഡോ.കെ.എ ആയിശ സ്വപ്ന അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി. മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി. എം.അഞ്ജു മോഹൻ ,ഫസീൽ അഹമ്മദ് ,അൻവർ സാദത് പി, ഡോ. പി.സി. സൗമ്യ, ഡോ. ടി.മൺസൂറലി പ്രസംഗിച്ചു.
ഡോ.ഷീബ നൈനാൻ, അഷറഫ് കാവിൽ എന്നിവർ ക്ലാസെടുത്തു. വിവിധ മത്സരങ്ങളുടെ സമ്മാന വിതരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |