രാമനാട്ടുകര: വായനാ ദിനത്തോടനുബന്ധിച്ച് രാമനാട്ടുകര സാംസ്കാരിക വേദി രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂളിൽ പി.എൻ പണിക്കർ അനുസ്മരണവും "പുസ്തകങ്ങൾ സംസാരിക്കും" എന്ന പേരിൽ എഴുത്തുകാരുടെ സംഗമവും നടന്നു. ശിശിര രാമനാട്ടുകര, കെ.യു ഗൗരി , ഇന്ദിര സുരേന്ദ്രൻ, ബിന്ദു രാജീവ്, വിധുശ്രീ, പി.എസ് മോഹൻ ദാസ് , ഷൈജു നീലകണ്ഠൻ, അനീഷ് ടി, ഹാരിസ് പരുത്തിപ്പാറ, എം. അബൂബക്കർ, മധു പാലാശ്ശേരി തുടങ്ങിയവർ വായനാനുഭവങ്ങളും എഴുത്തനുഭവങ്ങളും പങ്കുവെച്ചു. സാംസ്കാരിക വേദി
പ്രസിഡന്റ് ഡോ.ഗോപി പുതുക്കോട് അദ്ധ്യക്ഷത വഹിച്ചു. സജിത് കെ. കൊടക്കാട്ട് മോഡറേറ്ററായി. ടി.പി ശശിധരൻ, ടി.സി. ബാബുരാജൻ , പി. ഹരിദാസമേനോൻ ,എം .പി മോഹൻദാസ്, ഇ. സച്ചിദാനന്ദൻ, കെ.ടി റസാഖ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |