കുന്ദമംഗലം : കാരന്തൂർ പാറ്റേൺ വോളിബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ലോക വോളിബോൾ ദിനം ആചരിച്ചു .1895ൽ അമേരിക്കൻ കായിക അദ്ധ്യാപകനായ വില്യം ജി മോർഗൻ ആണ് വോളിബോൾ കണ്ടുപിടിച്ചത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് ജൂലായ് 07 ന് ലോക വോളിബോൾ ദിനമായി ആചരിക്കുന്നത്. ''സ്പോർട്സാണ് ലഹരി വോളിബോളാണ് ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി നൂറുകണക്കിന് കായിക താരങ്ങൾ പങ്കെടുത്ത ദിനാചരണം, മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരം ജോസ് ജോർജ് ഉദ്ഘാടനം ചെയ്തു. പാറ്റേൺ ജനറൽ സെക്രട്ടറി സി .യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ശ്രീനു, സെക്രട്ടറി നജീബ്, ടി. പി.നിതീഷ് എന്നിവർ പ്രസംഗിച്ചു. ദീപ്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സത്യേന്ദ്രൻ നൊച്ചിപ്പൊയിൽ സ്വാഗതവും കോച്ച് ഫാറൂഖ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |