ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയിൽ തെങ്ങ് കൃഷിയ്ക്ക് ജൈവവളം, രാസവളം, കുമ്മായം എന്നിവ നൽകുന്ന പദ്ധതി ബാലുശ്ശേരി കൃഷി ഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസയിനാർ എമ്മച്ചംകണ്ടി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ശ്രീജ, മെമ്പർമാരായ ശിഖ, അനൂജ, യു.കെ.വിജയൻ, ഇന്ദിര, വത്സല എന്നിവർ പങ്കെടുത്തു. ഓരോ തെങ്ങിനും ഒരു കിലോ വീതം നീറ്റുകക്ക , പൊട്ടാഷ് എന്നിവയും ഒന്നര കിലോഗ്രാം ജൈവവളവും കർഷകർ അംഗീകൃത ഡിപ്പോകളിൽ നിന്ന് വാങ്ങി ബില്ല് കൃഷി ഭവനിൽ ഹാജരാക്കേണ്ടതാണെന്നു കൃഷി ഓഫീസർ ശുഭശ്രീ അറിയിച്ചു. പരമാവധി 70 തെങ്ങുകൾക്കാണ് ആനുകൂല്യം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |