കോഴിക്കോട്: കീം റാങ്ക് ലിസ്റ്റ് പുനപ്രസിദ്ധീകരിച്ചപ്പോൾ കേരള സിലബസിലെ കുട്ടികൾ റാങ്ക് ലിസ്റ്റിൽ പുറകിലായി പോയത് സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ആരോപിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ കോലം കത്തിക്കുകയും മാവൂർ റോഡ് ജംങ്ഷനിൽ റോഡ് ഉപരോധിക്കുകയും ചെയ്തു.
ഡി.സി.സി ഓഫീസിൽ നിന്ന് പ്രകടനമായി മാവൂർ റോഡ് ജംഗ്ഷനിൽ എത്തിയ പ്രവർത്തകർ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്, അർജുൻ കറ്റയാട്ട്, സനൂജ് കുരുവട്ടൂർ, അർജുൻ പൂനത്ത്, റെനീഫ് മുണ്ടോത്, എം.പി രാഗിൻ, ഫായിസ് നടുവണ്ണൂർ ഫുആദ് സനീൻ, അബ്ദുൽ ഹമീദ്, ആദിൽ മുണ്ടിയത്, വിഷ്ണു പൊന്മംഗലം, തനുദേവ് കൂടാംപൊയിൽ, സുബിൻ സജി,സിനാൻ പള്ളിക്കണ്ടി, ശ്രേയ ഇ.കെ എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |