വടകര: വെള്ളികുളങ്ങര ഹാന്റ്ലും വീവേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. വെള്ളികുളങ്ങര എൽ.പി സ്കൂളിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗവ.ആയുർവേദ ഡിസ്പൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: അരുൺ അഭിലാഷ്, ഡോ: സുക്ഫാന സമീറ, ഡോ: അഞ്ജന, ഡോ: ദർശന, ഡോ; സിലി എന്നിവർ പങ്കെടുത്തു. കെ. ഹേമന്ത് അദ്ധ്യക്ഷത വഹിച്ചു. ഹാന്റ്ലും ഇൻസ്പെക്ടർ കെ.കെ. മനോജ്, വാർഡ് മെമ്പർ ജൗഹർ വെള്ളികുളങ്ങര എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ എം പവിത്രൻ സ്വാഗതവും പി. രാജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |