വടകര: സ്വാതന്ത്ര്യ സമര സേനാനിയും ഗ്രന്ഥശാലാ പ്രവർത്തകനും അദ്ധ്യാപക സംഘടനാ നേതാവും സാമൂഹ്യ പരിഷ്കർത്താവുമായ കെ.കെ. കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. മാസ്റ്ററുടെ ഓർമ്മക്കായ് രൂപീകരിച്ച ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചോറോട് ഈസ്റ്റിലെ ഉന്നതവിജയികളെ അനുമോദിച്ചു. തളിപ്പറമ്പ് മൊറാഴ കോളജ് അസിസ്റ്റന്റ് പ്രൊഫസർ രമ്യ.പി ഉദ്ഘാടനം ചെയ്തു. അഡ്വ. രാജീവൻ മല്ലിശ്ശേരി പ്രഭാഷണം നടത്തി. വി.കെ. സന്തോഷ് കുമാർ ഉപഹാര സമർപ്പണം നടത്തി. ട്രസ്റ്റ് പ്രസിഡൻ്റ് പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗീത മോഹൻ, ഷിനിത ചെറുവത്ത്, പ്രസാദ് വിലങ്ങിൽ, ജംഷിദ കെ, കെ.എം. നാരായണൻ, ശശി.പി.കെ, വി.കെ.രാഘവൻ, പി.കെ. ഉദയകുമാർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |