വടകര: എടോടിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ജനങ്ങൾക്ക് ആശ്വാസമായ മാവേലി സ്റ്റോർ അടച്ചു പൂട്ടിയ നടപടിക്കെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി കെ.പി കരുണൻ ഉദ്ഘാടനം ചെയ്തു. വി.കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. സതീശൻ കുരിയാടി, ടി.വി സുധീർ കുമാർ പി.എസ് രഞ്ജിത്ത് കുമാർ, നടക്കൽ വിശ്വൻ, എം.കെ രവീന്ദ്രൻ, കോറോത്ത് ബാബു, വേണുഗോപാൽ എം, സഹീർ, സജിത്ത് മാരാർ, ഫൈസൽ തങ്ങൾ, കമറുദ്ധിൻ കുരിയാടി, കെ.പി ദിനേശൻ, കെ.വി രാജൻ, യാജീവ് ജി പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |