കൊയിലാണ്ടി: കൊല്ലപെട്ട ജവാൻ ബൈജുവിൻ്റെ 25ാം ചരമവാർഷിക ദിനമായ ഞായറാഴ്ച ബൈജുവിൻ്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. അപർണ്ണ അനിൽകുമാർ, ദിലീപ് കുമാർ, സുരേന്ദ്രൻ, ദേവദാസൻ, റാമിൽ, അനീഷ , പി.വേണു, പി വിശ്വൻ, കൂമുള്ളി കരുണാകരൻ, കെ.രമേശൻ, രാജൻ മാക്കണ്ടാരി, രഘുനാഥ് ചെറുവാട്ട്, വിജയൻ, സത്യനാഥൻ കീരങ്ങുന്നാരി, പി.പി.സജീഷ്, ദിവാകരൻ, ശ്രീസുതൻ, ഡോ.സൂരജ്, രജീഷ്, ഗോപിനാഥ് ചെറുവാട്ട്, മുരളി തോറോത്ത്, ഉണ്ണികൃഷ്ണൻ വള്ളിക്കാട്ടിൽ, മോഹനൻ വള്ളിക്കാട്ടിൽ എന്നിവർ പങ്കെടുത്തു. മേലൂർ എൽ.പി സ്കൂളിലെ എൽ.എസ്.എസ് വിജയികൾക്ക് അനുമോദനവും എൻഡോവ്മെൻ്റ് വിതരണവും മേലൂരിലുള്ള ബൈജുവിൻ്റെ സ്മാരകത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |