ബേപ്പൂർ : കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന "ബേപ്പൂർ സംയുക്ത ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചു. രണ്ട് കോടി രൂപയുടെ പദ്ധതിയ്ക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബേപ്പൂർ സംയുക്ത ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയ്ക്ക് ഒരു കോടി രൂപയും കടലുണ്ടി ‘'ഇഴകൾ' ക്രാഫ്റ്റ് ഡെസ്റ്റിനേഷൻ പുനസംസ്‌ക്കരണത്തിന് ഒരു കോടിയുമാണ് അനുവദിച്ചത്. കടലുണ്ടി കയർ ഫാക്ടറി മേൽക്കൂര നവീകരണം, കടലുണ്ടി ഖാദി നെയ്ത്ത് യൂണിറ്റ് നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെട്ടിട്ടുള്ളത്. പദ്ധതി അടിയന്തരമായി പൂർത്തീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |